പാലക്കാട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ മുന്നണികള്‍ ഒത്തുകളിച്ചെന്ന വെളിപ്പെടുത്തലിനേത്തുടര്‍ന്ന് വി.ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ പരാതി.
പാലക്കാട് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. ബിജെപി ജില്ലാ സെക്രട്ടറി പി രാജീവാണ് പരാതി നല്‍കിയത്. ബല്‍റാമിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുതീര്‍പ്പാക്കി കൊടുത്തെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.