അലക്സിയര്ക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി ഒന്നും ഇതേവരെ എടുത്തിട്ടില്ലെന്ന് നടി ദിവ്യ ഗോപിനാഥ്. ആഭാസം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നോട് അപമര്യാതയായി പെരുമാറിയെന്ന് ആരോപിച്ച് ദിവ്യ അമ്മ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി ഇപ്പോളും അവഗണിക്കപ്പെടുകയാണെന്നും അതിനെതിരെ ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു.
പരാതി പോസ്റ്റ് വഴിയും ഇ-മെയില്‍ വഴിയും അയച്ചിരുന്നു. പക്ഷെ ഇത്രയും ദിവസങ്ങള്‍ക്കു ശേഷവും നടപടിയോന്നും ഉണ്ടായിട്ടില്ല. അഞ്ചു ദിവസങ്ങള്‍ക്കു മുമ്പ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിളിച്ച് പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതായും എന്നാല്‍ എന്തു കൊണ്ടാണ് പരാതി ലഭിക്കാത്തത് എന്ന് അറിയില്ലെന്നും ദിവ്യ പറഞ്ഞു.
മീ ടൂവില്‍ തനിക്കെതിരെ നടന്ന ദുരനുഭവം തുറന്നു പറഞ്ഞത് കരിയറിനെ മോശമായ രീതിയില്‍ ബാധിച്ചുവെന്നും ഡബ്ല്യുസിലെ മറ്റു അംഗങ്ങള്‍ നേരിട്ടതു പോലെയുള്ള അനൗദ്യോഗിക വിലക്ക് നേരിടേണ്ടി വന്നതായും ദിവ്യ കൂട്ടി ചേര്‍ത്തു. അമ്മയില്‍ നിന്നു പുറത്തു വന്ന നടിമാരെ കാസ്റ്റ് ചെയ്യരുതെന്ന് ഫിലിം ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തന്നോട് അപമരിയാതയായി പെരുമാറിയതിന് അലന്‍സിയര്‍ പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. അത് മോഹന്‍ലാലിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ ആവശ്യം അലന്‍സിയറുമായി സംസാരിക്കാമെന്നും മീറ്റിങ് വിളിക്കാമെന്നും മോഹന്‍ലാല്‍ വാക്കു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും ദിവസമായിട്ടും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.
എന്നാല്‍ ദിവ്യയുമായുള്ള പ്രശ്‌നം മുമ്പേ പരിഹരിച്ചുവെന്നും താന്‍ മാപ്പു പറഞ്ഞുവെന്നും അമ്മ പരാതിയുമായി ഇതുവരെ സമീപിച്ചിട്ടില്ലെന്നും അലന്‍സിയര്‍ പറയുന്നു.