ആഗ്ര:ആഗ്രയിലെ കൊവിഡ് മരണം സംബന്ധിച്ചുള്ള ട്വീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി നേതാവ്.
ഒരു മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ടാഗ് ചെയ്താണ് ആഗ്രയില്‍ 48 മണിക്കൂറിനുള്ളില്‍ 28 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് തിങ്കളാഴ്ച പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതുമായിരുന്നു ട്വീറ്റ്.
ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ പ്രിയങ്ക ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ബിജെപി കിസാന്‍ മോര്‍ച്ച ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോവിന്ദ് ചഹാറിന്റെ പരാതിയില്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കരിനെയും ജില്ലാ ഭരണകൂടത്തെയും മോശമാക്കി ചിത്രീകരിക്കാനാണ് ശ്രമങ്ങളെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.