വിഎസിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ വാര്‍ത്ത; ഡിജിപിയ്ക്ക് പരാതി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി. വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീല്‍കുമാര്‍ ഡിജിപി ലോക്നാഥ് ബെഹ്റക്കാണ് പരാതി നല്‍കിയത്.

എം ഫ്‌ലിന്റ് മീഡിയ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് ആദ്യം വ്യാജവാര്‍ത്ത പ്രചരിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലും മറ്റും സമാനമായ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനാലാണ് കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും പരാതിയില്‍ വിഎസ്സിന്റെ പ്രൈവറ്റ് സെക്രട്ടറി വ്യക്തമാക്കുന്നു.

ഫെബ്രുവരി 14നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്.

Top