തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയിലെ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ക്യാമ്പ് ഫോളോവര്‍ന്മാരെ കൊണ്ട് അനുകൂല മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും എസ്പി ക്യാമ്പില്‍ നിന്നും വീട്ടുജോലിക്ക് പോയവരെ സ്വാധീനിക്കുന്നതായും അസിസ്റ്റന്റ് കമാന്‍ഡന്റ് സമ്മര്‍ദ്ദം ചെലുത്തിയെന്നും ക്യാമ്പ് ഫോളോവേഴ്‌സ് പരാതിയില്‍ പറയുന്നു.
ഡിജിപിയുടെ ഉത്തരവ് വന്നതിന് ശേഷവും ദാസ്യപ്പണി തുടരുകയാണ്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഓഫീസ് പണിക്കായി ഏഴ് പേരെ നിയോഗിച്ചു. ഓഫീസ് കെട്ടിട ജോലിക്കാണ് ക്യാമ്പ് ഫോളോവര്‍മാരെ നിയോഗിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതി സ്വീകരിച്ച മുഖ്യമന്ത്രി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.