മദ്യലഹരിയില്‍ വീട്ടമ്മയെ അപമാനിച്ചതായി പരാതി; ഇടുക്കിയില്‍ എസ്‌ഐ പിടിയില്‍

തൊടുപുഴ ഇടുക്കി കരിങ്കുന്നത്ത് വീട്ടമ്മയെ അപമാനിച്ച എസ്‌ഐ അറസ്റ്റില്‍. സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ബജിത്ത് ലാല്‍ ആണ് പിടിയിലായത്. അയല്‍വാസിയായ 58കാരിയെ കയറിപ്പിടിച്ചുവെന്നാണ് എസ്‌ഐക്കെതിരായ പരാതി.

ഇന്നലെ രാത്രി 9 മണിയോടു കൂടിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ബജിത്തിനെ പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്നു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വീട്ടമ്മ അടക്കമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

Top