കോഴിക്കോട്: നൃത്തച്ചുവട് തെറ്റിച്ചു എന്നു പറഞ്ഞ് പതിനൊന്നു വയസ്സുകാരിയെ നൃത്താധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും കുട്ടിയുടെ അമ്മ. എരിഞ്ഞിക്കല്‍ സമര്‍പ്പണ ഫൈന്‍ ആര്‍ട്‌സ് നൃത്തവിദ്യാലയത്തിനെതിരെയാണ് പരാതി.
സംഭവത്തില്‍ സഹേഷ് എന്ന നൃത്താധ്യാപകനെതിരെ മനുഷ്യാവകാശ കമ്മിഷനും എലത്തൂര്‍ പൊലീസും കേസെടുത്തു. പൊലീസിനോട് തുടര്‍നടപടി സ്വീകരിക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു. കുട്ടിയെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ വളരെ ഉച്ചത്തിലാണു സംസാരിച്ചത്. ക്ലാസ് കഴിഞ്ഞ് കരഞ്ഞുനിലവിളിച്ചാണ് മോള്‍ എന്റെ അടുത്തേക്ക് ഓടി വന്നത്. കൈ നോക്കിയപ്പോള്‍ കയ്യിലും കാലിലും ചൂരലുമായി അടിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. കയ്യില്‍ നുള്ളിയ പാടുകളും ഉണ്ട്. മാനസികമായി വളരെ തളര്‍ന്ന നിലയിലാണ് കുട്ടി വന്നത്. അന്ന് രാത്രി മോള്‍ക്ക് പനിയായി. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. എരിഞ്ഞിക്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. എന്തു നടപടി എടുത്തു എന്നതിനെ കുറിച്ച് അറിയില്ല കുട്ടിയുടെ അമ്മ പറഞ്ഞു.