തിരുവനന്തപുരം: പൊലീസിനെ ദാസ്യപ്പണിയില്‍ ഡിജിപിക്ക് ക്യാമ്പ് ഫോളോവര്‍ പരാതി നല്‍കി. എസ്.എ.പി. ഡ്യൂട്ടീകമാന്റ് പി.വി രാജുവിനെതിരെയാണ് പരാതി. ടൈല്‍ പണിക്ക് പോയെന്നാണ് ദൃശ്യങ്ങളും രേഖകളുമടക്കം പരാതി നല്‍കിയത്.
നാല് ജീവനക്കാരെ ടൈല്‍ പണിക്ക് ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ് പി.വി രാജു.
തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാമ്പില്‍ നിന്ന് മാത്രം 45 പേരെ ദാസ്യപ്പണിക്ക് നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 14 പേരുടെ നിയമനം ഒരു ഉത്തരവ് പോലുമില്ലാതെയാണ്. വാക്കാല്‍ നിര്‍ദേശപ്രകാരവും നിയമനം നടന്നിട്ടുണ്ട്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ദാസ്യപ്പണി ചെയ്യുന്നത് 18 പേരാണ്. മുന്‍ ഐജി ലക്ഷ്മണയ്‌ക്കൊപ്പം നാല് പേരാണ് ജോലി ചെയ്യുന്നത്. പൊലീസിന് പുറത്ത് ജോലി ചെയ്യുന്ന ഐപിഎസുകാര്‍ക്കൊപ്പം 16 പേര്‍ ദാസ്യപ്പണിയെടുക്കുന്നു.