‘മാണിക്യ മലരായ പൂവി’യ്‌ക്കെതിരെ വീണ്ടും സുപ്രീം കോടതിയില്‍ പരാതി

priya

ന്യൂഡല്‍ഹി: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലൗ സിനിമയ്‌ക്കെതിരെ വീണ്ടും സുപ്രീം കോടതിയില്‍ പരാതി. ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന് തുടങ്ങുന്ന ഗാനത്തിലെ രംഗങ്ങള്‍ അനിസ്‌ളാമികമാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഗാനം മുസ്ലിം വികാരങ്ങളെ വ്രണപ്പെപെടുത്തുന്നതാണെന്നും ഇത് നീക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പേക്ഷയിലാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്. ചിത്രത്തിലെ ഗാനരംഗങ്ങള്‍ യൂട്യൂബില്‍ നിന്ന് നീക്കാന്‍ നിര്‍ദേശിക്കണമെന്നും സമൂഹ മാധ്യങ്ങളിലൂടെ പ്രചരിക്കുന്നത് തടയണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഗാനവും പാട്ടിലെ രംഗങ്ങളും പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കാം. എന്നാല്‍ ആ രംഗങ്ങള്‍ മുസ്ലിങ്ങളുടെ മുഖത്ത് കറുത്തൊരു പാടാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രവാചകനെയും ഖദീജ ബീവിയെയും പുകഴ്ത്തി എഴുതിയ ഗാനത്തോട് ഒപ്പം കടക്കണ്ണെറിയുന്ന രംഗങ്ങള്‍ കാണിക്കുന്നത് ദൈവ നിന്ദയും മതനിന്ദയുമാണ്. കണ്ണിറക്കുന്നത് ഇസ്ലാം മതത്തില്‍ വിലക്കിയിട്ടുള്ളതാണെന്നും അപേക്ഷയില്‍ പറയുന്നു.

ഗാനത്തിലെ രംഗങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയിലെ ജിന്‍സിയില്‍ ജനജാഗരണ്‍ സമിതി കേസ് നല്‍കിയിട്ടുണ്ട്. പ്രിയ വാര്യര്‍ ഉള്‍പ്പെടെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 295 എ പ്രകാരം ഉള്ള കുറ്റം ചെയ്തവരാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top