തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോട് അനുബന്ധിച്ച് ഇടുക്കിയില്‍ സംഘടിപ്പിച്ച ആദ്യ പട്ടയമേളക്കെതിരെ വ്യാപക പരാതി.
പട്ടയത്തിലെ ഉപാധികള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ റവന്യൂ ഭൂമിയില്‍ കുടിയേറിയവര്‍ക്ക് പട്ടയം ലഭിച്ചില്ല.
മേളയില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം സംബന്ധിച്ചും പരാതികള്‍ ഉണ്ട്. സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തിയുമായി ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്ത് വന്നിട്ടുണ്ട്.