തിരുവനന്തപുരം: പെരിങ്ങമലയില്‍ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും ക്രൂരമായി മര്‍ദ്ദിച്ചു. പെരിങ്ങമല സ്വദേശികളായ ഷെറീന, സൂഫിയാന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വസ്തു തര്‍ക്കത്തിന്റെ പേരില്‍ ഇരുവരെയും കടയില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.
വസ്തു തര്‍ക്കത്തിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ഇരുവരെയും കടയില്‍ കയറി അയല്‍വാസികള്‍ മര്‍ദ്ദിക്കുകയായിരുന്നു. നജീബ് മകന്‍ നബീല്‍ എന്നിവരാണ് ആക്രമണം നടത്തിയത്. അതേസമയം പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.