ഗൂഗിൾ പിക്സൽ 7 പ്രോക്കെതിരെ പരാതികളുയരുന്നു

ന്യൂയോര്‍ക്ക്: ക്യാമറ റാങ്കിങിൽ മികച്ച സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 7 പ്രോയുടെ പ്രശ്നങ്ങൾ റിപ്പോര്ട്ട് ചെയ്ത് ​ഉപയോക്താക്കൾ. ഗൂ​ഗിൾ പിക്സൽ 7 പ്രോയുടെ ബാറ്ററി ഡ്രെയിനേജാണ് പ്രധാനമായും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിക്സൽ 7 പ്രോയുടെ 6.7-ഇഞ്ച് QHD+ LTPO അമോൾഡ് പാനൽ പ്രതീക്ഷിച്ചതിലും കൂടുതൽ പവർ വലിച്ചെടുക്കുന്നുവെന്നാണ് ആക്ഷേപം.

ഇത് ബാറ്ററി വേഗത്തിൽ തീർന്നുപോകാൻ ഇടയാക്കുമെന്ന് റിപ്പോർട്ട് പരാമർശിക്കുന്നു. ആദ്യമായി സ്‌മാർട്ട്‌ഫോൺ ഔട്ട്‌ഡോർ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നതാണെന്നാണ് വിശദീകരണങ്ങൾ. പിക്സൽ 7 പ്രോയുടെ ഡിസ്പ്ലേ 600 നിറ്റിൽ ഏകദേശം 3.5-4W ഉപയോഗിക്കുന്നുണ്ട്. ഏകദേശം 1000 nits ഉള്ള ഉയർന്ന ബ്രൈറ്റ് മോഡിൽ, ഡിസ്പ്ലേ 6W ഉപയോഗിക്കുന്നു. സാംസങ്ങിന്റെ ​​ഗ്യാലക്സി S22+ 600 nits-ൽ 2W ഉം 1000 nits-ൽ 4W ഉം ഉപയോഗിക്കുന്നു.

ഗൂഗിളിന്റെ പിക്സൽ 7, പിക്സൽ 7 പ്രോ സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. ഈ സാഹചര്യത്തിലാണ് ഉപയോക്താക്കളുടെ പരാതി ചർച്ചയാകുന്നത്. സ്‌മാർട്ട്‌ഫോൺ ലോക്ക് ചെയ്‌തതിന് ശേഷവും ഡിസ്‌പ്ലേ കുറച്ചു സമയം കൂടി ആക്ടീവായി തുടരുന്നതിനെ കുറിച്ചും ഉപയോക്താക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അൺലോക്ക് ചെയ്യുമ്പോൾ ചില ആപ്പുകൾ ഓപ്പൺ ആകുന്നതിനെ സംബന്ധിച്ചും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്.

Top