ഭൂവനേശ്വര്‍: ഒഡീഷ സര്‍ക്കാര്‍ ആറ് നഗരങ്ങളില്‍ 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക്ക് ബ്ലാഗുകള്‍ നിരോധിച്ചു. ഭൂവനേശ്വര്‍, കട്ടക്, ബര്‍ഹാംപുര്‍, സാംന്പാല്‍പുര്‍, റൂര്‍കല, പുരി എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക്ക് ബാഗുകള്‍ നിരോധിച്ചിരിക്കുന്നത്.
നിയമം ലംഘിക്കുന്ന വീട്ടുകാരില്‍നിന്നു 200, 500, 1000 രൂപ വരെ പിഴയിടാക്കും. വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് 500, 1000, 2000 എന്നിങ്ങനെയും റസ്റ്റോറന്റുകളില്‍നിന്നു 1000, 2000, 5000 രൂപ വരെയും പിഴയിടാക്കും. മൂന്ന തവണ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.