തിരുവനന്തപുരം; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 243 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൊത്തത്തില്‍ 303 പത്രികകളാണ് കമ്മീഷന് ലഭിച്ചിരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പോരാട്ടത്തിന് നില്‍ക്കുന്നത് വയനാടാണ്. 22 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ആറ്റിങ്ങലാണ്, 21 സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട് 15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്.
2,61,46,853 വോട്ടര്‍മാരാണ് നാലാം തീയതി വരെയുള്ള കണക്കുപ്രകാരം ഉള്ളത്. അതില്‍ 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. 19 പേര്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. 73000 പ്രവാസി വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് കോഴിക്കോടാണ്. 45,000 വോട്ടര്‍മാരാണ് കോഴിക്കോട് ഉള്ളത്. ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്. ഭിന്നശേഷി വോട്ടര്‍മാരായി 1,25,189 പേരാണുള്ളത്.
പ്രചാരണത്തിനിടെ വ്യക്തിഹത്യ നടത്തരുതെന്നും , ഒരാളുടെ സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കാന്‍ പാടില്ല. ഇത് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രചാരണത്തില്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാത്ത് പൊതു അവധിയായിരിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി.