കോവിഡ്; തിരുവനന്തപുരത്തെ തീരദേശത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശത്ത് കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തീരദേശ മേഖലയില്‍ നിന്നും ആര്‍ക്കെങ്കിലും പുറത്തേക്ക് പോകുന്നതിനോ ഇവിടേക്ക് ആര്‍ക്കെങ്കിലും വരുന്നതിനോ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഭക്ഷ്യവസ്തുക്കള്‍ അടക്കം പ്രദേശത്ത് എത്തിക്കാനുള്ള നടപടികള്‍ ചെയ്യും. പുല്ലുവിളയിലും പൂന്തുറയിലും ആളുകളില്‍ പരിശോധന നടത്തുന്നുണ്ട്. പുല്ലുവിളയില്‍ 51 പേര്‍ക്കും പൂന്തുറയില്‍ 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Top