തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. രണ്ടര മാസത്തോളം ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. ഇന്ന് അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തന അനുമതി നല്‍കിയിരിക്കുന്നത്. ഇന്ന് കെ. എസ്. ആര്‍. ടി. സി. ബസുകള്‍ സര്‍വീസ് നടത്തില്ല.
വലിയ ആരാധാനലയങ്ങളില്‍ പ്രര്‍ത്ഥനാ ചടങ്ങുകളില്‍ 40 പേര്‍ക്ക് പങ്കെടുക്കാം. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍, പൊലീസ് പരിശോധന കര്‍ശനമാക്കും. നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതല്‍ പതിവ് പോലെ തുടരും.
അതേസമയം കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മാളുകള്‍ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കും. ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ വരെ പ്രവര്‍ത്തനാനുമതി. ബുധനാഴ്ച മുതലാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക.