ചെന്നൈ : രണ്ട് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടിലെ ചെയ്യാറില്‍ വാഹന പരിശോധന ട്രാക്ക് നിര്‍മിക്കുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര. ട്രാക്കിനായുള്ള അവസാന വട്ട ഒരുക്കത്തിലാണ് തങ്ങളെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര എം ഡി പവന്‍ ഗോയങ്ക അറിയിച്ചു.
ഒന്നര വര്‍ഷത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. എന്നാല്‍ ട്രാക്കിനായുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതില്‍ താമസം അനുഭവപ്പെടുകയായിരുന്നു. പിന്നീടാണ് ചെയ്യാറില്‍ പണി കഴിപ്പിക്കാന്‍ തീരുമാനിച്ചത് പവാന്‍ പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പാണ് 255 കോടി രൂപയ്ക്ക് കാഞ്ചിപുരത്തുള്ള ചെയ്യാര്‍ കമ്പനി വിലക്കെടുക്കുന്നത്.