റിയാദ്: സൗദിയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളില്‍ ഇളവ് തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേരത്തെ റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അധികൃതര്‍ ചെറിയ ഇളവ് വരുത്തി. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധകളില്‍ മാറ്റം വരുത്തിയിരിക്കയാണ്.
നേരത്തെ ഒരു മേശക്കുചുറ്റും ഒന്നിച്ച് ഇരിക്കാന്‍ അനുവദിച്ചിരുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഒരു ടേബിളില്‍ പത്ത് പേര്‍ക്ക് വരെ ഇരിക്കാമെന്നാണ് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം ഇന്ന് അറിയിച്ചിരിക്കുന്നത്.
അതേസമയം പൊതുജനാരോഗ്യ അതോറിറ്റി വ്യക്തമാക്കിയ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുതിയ നിര്‍ദേശം അനുസരിച്ച് ‘തവക്കല്‍ന’ ആപ്‌ളിക്കേഷനില്‍ രണ്ട് ഡോസ് കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ രേഖപ്പെടുത്തിയവര്‍ക്ക് മാത്രമെ റസ്റ്റോറന്റുകളിലേക്കും കഫേകളിലേക്കും പ്രവേശനം അനുവദിക്കുകയുള്ളൂ.