കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ചിലിയെ നേരിടും. രണ്ടാം സെമിയില്‍ ജര്‍മനി നാളെ മെക്‌സിക്കോയുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗല്‍ എത്തുന്നത്. ചിലിയാകട്ടെ ഗ്രൂപ്പ് ബിയില്‍ രണ്ടാമന്മാരായും. തങ്ങളുടെ ആദ്യ കോണ്‍ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്. ഇരുവരും ഒരുതവണ മാത്രമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. പോര്‍ച്ചുഗലില്‍ നടന്ന സൌഹൃദ മത്സരം 11 ന് സമനിലയില്‍ പിരിയുകയായിരുന്നു.
സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ബൂട്ടുകളിലാണ് ടീമിന് കൂടുതല്‍ പ്രതീക്ഷ. റൊണാള്‍ഡോ മികച്ച ഫോമിലുമാണ്. മറുവശത്ത് സ്‌ട്രൈക്കര്‍മാരായ അലക്‌സിസ് സാഞ്ചസ്, എഡ്വേര്‍ഡോ വര്‍ഗാസ്, മധ്യനിര താരം അര്‍ട്യൂറോ വിദാല്‍ എന്നിവരുടെ മികവിലാണ് ചിലിയുടെ കുതിപ്പ്. കോണ്‍ഫെഡറേഷന്‍ കപ്പ് ജയത്തിലും ഈ താരങ്ങളുടെ പ്രകടനമായിരുന്നു നിര്‍ണായകമായത്. ഇന്ത്യന്‍ സമയം രാത്രി 11നാണ് മത്സരം.
നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ജര്‍മനി മെക്‌സിക്കോയെ നേരിടും. കാമറൂണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ജര്‍മനി സൈമിഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് പിന്നില്‍ രണ്ടാമതായിരുന്നു മെക്‌സിക്കോ.