മെല്‍ബണില്‍ ഞാന്‍ സെഞ്ച്വറി നേടും; ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കി സൂപ്പര്‍ താരം

മെല്‍ബണ്‍: പെര്‍ത്തില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് ആത്മ വിശ്വാസവുമായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. ഓസ്‌ട്രേലിയക്കെതിരെ 26ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ എനിക്ക് സെഞ്ച്വറി നേടാന്‍ കഴിയുമെന്ന് രഹാനെ പറഞ്ഞു.

‘എനിക്ക് സെഞ്ച്വറി നേടാന്‍ സാധിക്കും. അഡ്‌ലെയ്ഡില്‍ ഞാന്‍ ബാറ്റ് ചെയ്ത രീതിയില്‍ ഞാന്‍ സന്തോഷവാനാണ്. ആത്മവിശ്വാസമുണ്ട്. ഓസ്‌ട്രേലിയയില്‍ ഞാന്‍ രണ്ട് സെഞ്ച്വറികള്‍ നേടും. എന്നാല്‍ സെഞ്ച്വറിയെ കുറിച്ച് ഞാന്‍ അധികം ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. എനിക്ക് സാഹചര്യങ്ങല്‍ മനസിലാക്കാന്‍ കഴിയുമെങ്കില്‍ അത് ടീമിന് നല്ലതാണ്. വ്യക്തിപരമായ നേട്ടങ്ങളൊക്കെ പിന്നാലെ വരും’. മെല്‍ബണില്‍ ഒരു പുതിയ തുടക്കമാണ് ആഗ്രഹിക്കുന്നതെന്ന് -രഹാനെ പറഞ്ഞു.

ബൗളര്‍മാരുടെ പ്രകടനത്തിനൊത്ത് ബാറ്റ്‌സ്മാന്‍മാര്‍ മെച്ചപ്പെടണം. വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് എതിര്‍ടീമിലെ 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കുന്നുണ്ട്. ബാറ്റ്‌സ്മാന്മാര്‍ക്ക് അതുപോലൊരു പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ ഫലം നമുക്ക് അനുകൂലമായി വരുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.

Top