ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26,496 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ചയേക്കാള്‍ 561 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ ആകെ മരണസംഖ്യ 824 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 19,868 സജ്ജീവ കേസുകളാണുളളത്. സുഖം പ്രാപിച്ച അല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്ത രോഗികളുടെ എണ്ണവും ഞായറാഴ്ച ഉയര്‍ന്നിട്ടുണ്ട്. 5803 പേര്‍ക്ക് അസുഖം ഭേദമായി. കഴിഞ്ഞ ദിവസം ഇത് 5062 ആയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച വൈകുന്നേരം വരെ രാജ്യത്ത് 1,490 പുതിയ കേസുകളും 56 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 6000ല്‍ അധികം കോവിഡ് കേസുകളുണ്ട്. അതേസമയം,ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.