തിരുവനന്തപുരം: പൂവച്ചല്‍ മേഖലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ഇരു പാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പാര്‍ട്ടി ഓഫീസുകളും മൂന്ന് വീടുകളും ഹോട്ടലുകളും തകര്‍ന്നു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്നലെ രാത്രിയാണ് ആക്രമങ്ങള്‍ക്കു കാരണമായ സംഭവം അരങ്ങേറുന്നത്.
ഓഗസ്റ്റ് 15 ന് സിപിഎം നടത്തുന്ന യുവജന മാര്‍ച്ചിന്റെ ചുമരെഴുത്തിനെ കുറിച്ചും പോസ്റ്ററിനെ കുറിച്ചുമുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ അവസാനിച്ചത്.
അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരു വിഭാഗങ്ങളിലേയും 25 പേര്‍ക്കെതിരെയാണ് കേസ്.