കൊച്ചി : കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ ചൊല്ലി കൗൺസിൽ ഹാളിൽ യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് നേരം വൈകി എത്തി യ ഇടതുമുന്നണി കൗൺസിലർമാരെ കൗൺസിൽ ഹാളിൽ പ്രവേശിക്കാൻ അനുവദിച്ചു എന്ന് ആരോപിച്ച് യുഡിഎഫ് എഫ് പ്രതിഷേധിക്കുകയായിരുന്നു. കയ്യാങ്കളിയിൽ റജിസ്റ്ററിന്റെ പേജുകൾ കീറി. വൈകി വന്ന അംഗങ്ങളെ പുറത്താക്കണം എന്നാ യുഡിഎഫ് ആവശ്യം വരണാധികാരിയായ കളക്ടർ തള്ളി.
ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത് രണ്ടുമണിക്ക് ആയിരുന്നു. എന്നാൽ എൽഡിഎഫ് അംഗങ്ങൾക്ക് വേണ്ടി കളക്ടർ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നു എന്നാരോപിച്ച് യുഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. വൈകിയെതിയ എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ ഹാളിൽ കയറുന്നത് തടയാൻ യുഡിഎഫ് അംഗങ്ങൾ വാതിലുകൾ അകത്തു നിന്നു പൂട്ടി. പക്ഷേ എൽഡിഎഫ് അംഗങ്ങൾ ബലം പ്രയോഗിച്ചു അകത്തു കടന്നു.