നാളെ തിരുവനന്തപുരം ജില്ലയിൽ ബിജെപി ഹർത്താൽ

harthal

തിരവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയില്‍ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ഇന്ന് നടന്ന ബിജെപി മാര്‍ച്ചിനിടയില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷമുണ്ടായതോടെ പൊലീസ് ലാത്തി വീശി. പ്രതിഷേധക്കാരെ പിരിച്ചു വിടുന്നതിന് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പിന്തിരിപ്പിക്കാനായിരുന്നു സെക്രട്ടറിയേറ്റ് പടിക്കല്‍ ശ്രമിച്ചത്. ഇതിനിടെ പൊലീസിനെ പരമാവധി പ്രകോപിപ്പിക്കാനും ശ്രമമുണ്ടായി. സംഘര്‍ഷത്തില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Top