കോഴിക്കോട്: വനിതാ മതിലിന്റെ പേരില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നുവെന്ന ആരോപിണമുന്നയിച്ച് കോഴിക്കോട് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡിഡിഇ ഓഫീസിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ നേരിയ സംഘര്‍ഷമുണ്ടായി.
ഓഫീസ് പരിസരത്തേക്ക് ബാരിക്കേഡ് മറികടന്നെത്തിയ പ്രതിഷേധക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് പ്രതിരോധിച്ചത്. തുടര്‍ന്ന് പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
വനിതാ മതിലിന് കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി കുട്ടികളെ പങ്കെടുപ്പിക്കാന്‍ നീക്കം നടത്തുകയാണെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്.