ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.ടൗണ്‍ ഹാളിന്റെ ഭാഗത്തുനിന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. കലക്ട്രേറ്റിന് സമീപത്തുവെച്ച് പോലീസ് ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തതിനു പിന്നാലെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ തിരിഞ്ഞുപോകാന്‍ കൂട്ടാക്കാതായതോടെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ റിമാന്‍ഡിലാണ്. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അക്രമ കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.