കൊച്ചി : കൊച്ചി കോര്‍പറേഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരെ കോണ്‍ഗ്രസ് വിമത മത്സരത്തിന് ഒരുങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണയെച്ചൊല്ലിയാണ് എറണാകുളത്ത് കോണ്‍ഗ്രസില്‍ പ്രശ്നങ്ങൾ. കൊച്ചി കോര്‍പറേഷനിലെ ഒരു ഡിവിഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നോമിനിക്കാണ് യുഡിഎഫ് സീറ്റ് നല്‍കിയത്.
മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ പ്രാദേശിക നേതൃത്വം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതോടെയാണ് ഇവിടുത്തെ പോരാട്ടം ശ്രദ്ധേയമായി മാറിയത്.69ാം ഡിവിഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നോമിനി കാജല്‍ സലിമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. സ്വതന്ത്ര കുപ്പായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധിക്ക് യുഡിഎഫ് സീറ്റ് നല്‍കിയതോടെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഇടഞ്ഞു. രഹസ്യ സഖ്യത്തിനെതിരെ കലഹിച്ച നേതാക്കള്‍ നാദിഷ സിദ്ധിഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കളത്തിലിറക്കുകയായിരുന്നു.