പേരാമ്പ്ര മാര്‍ക്കറ്റിലെ സംഘര്‍ഷം; 100 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: പേരാമ്പ്രയിലെ മത്സ്യ മാര്‍ക്കറ്റിലുണ്ടായ സംഘര്‍ഷത്തില്‍ 100 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സിപിഎം ലോക്കല്‍ സെക്രട്ടറി പ്രമോദ് അടക്കമുള്ളവര്‍ക്ക് എതിരെയാണ് കേസ്.

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഫൈസല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വധ ശ്രമം അടക്കമുള്ള വകുപ്പുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കണ്ടാല്‍ അറിയാവുന്ന 300 പേര്‍ക്കെതിരെ പൊലീസ് സ്വമേധയ മറ്റൊരു കേസും എടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രിത നിയമം, ലഹള, അടിപിടി എന്നീ വകുപ്പുകളാണ് ഈ കേസില്‍ ചുമത്തിയിരിക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.

Top