തർക്കം ; യുവതി ഭർത്താവിനെ കൊന്നു , ജനനേന്ദ്രിയം ഫ്രൈ ചെയ്തു

ബ്രസീലിയ: ബ്രസീലിൽ കുടുംബ വഴക്കിനിടെ ഭർത്താവിനെ കൊന്ന യുവതി അറസ്റ്റിൽ. ഭർത്താവിനെ കൊന്ന് ജനനേന്ദ്രിയും ഫ്രൈ ചെയ്തെന്ന കേസിലാണ് യുവതി അറസ്റ്റിലായത്. ഡയേൻ ക്രിസ്റ്റീന റോഡ്രിഗസ് മച്ചാദോ എന്ന 33കാരിയാണ് അറസ്റ്റിലായിരിക്കുന്നത്. ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറയ്ക്ക് സമീപം ജൂൺ ഏഴിനാണ് കൃത്യം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊലപാതക വിവരം ലഭിച്ചതിനെത്തുടർന്ന് ദമ്പതികളുടെ വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. നഗ്നമാക്കപ്പെട്ട നിലയിലായിരുന്ന മൃതദേഹം വികൃതമാക്കപ്പെട്ടിരുന്നെന്നും പൊലീസ് പറയുന്നു. ആൻഡ്രെ എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അധികൃതർ പുറത്ത് വിട്ടിട്ടില്ല.

Top