റായ്പുര്‍: ഛത്തീസ്ഗഡിലെ ബിജാപുരില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം എട്ടായി. വെള്ളിയാഴ്ച തെലുങ്കാന, ഛത്തീസ്ഗഡ് പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. അഞ്ച് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഡ്തെലുങ്കാന അതിര്‍ത്തിയായ ഭുപല്പള്ളിയിലായിരുന്നു ഏറ്റുമുട്ടല്‍. മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും എസ്എല്‍ആര്‍ തോക്കുകളും റിവോള്‍വറും റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും പിടിച്ചെടുത്തു.