അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം; വയോധിക കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് തുമ്പയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. അറുപത്തിയഞ്ച് വയസുകാരി മേരിയാണ് തര്‍ക്കത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.

ബന്ധുക്കളായ രണ്ട് വീട്ടുകാര്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. സംഘര്‍ഷത്തിനിടെ കുഴഞ്ഞ് വീണ മേരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top