കോഴിക്കോട്: അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തിലെ സംഘര്‍ഷത്തില്‍ കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍. ബിടെക് വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിനെയാണ് 2025 ജനുവരി 30 വരെ സസ്‌പെന്റ് ചെയ്തത്. പ്രാണപ്രതിഷ്ഠയെ അനുകൂലിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി വൈശാഖ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടാവുകയും തത്വ, രാഗം ഫെസ്റ്റിവലുകള്‍ മാറ്റി വെക്കുകയും ചെയ്തിരുന്നു.
മലയാളി വിദ്യാര്‍ത്ഥി പ്ലക്കാര്‍ഡ് പിടിച്ച് പ്രതിഷേധിക്കാന്‍ ശ്രമിച്ചപ്പോള്‍ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പിന്നാലെ സമുദായത്തെയും വിശ്വാസത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ക്യാമ്പസില്‍ ഉണ്ടായതായും ഫെസ്റ്റുകള്‍ മാറ്റുന്നതായും രജിസ്ട്രാര്‍ ഉത്തരവിറക്കുകയായിരുന്നു.അയോധ്യാ ക്ഷേത്ര പ്രതിഷ്ഠാ ദിനം ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്യാമ്പസില്‍ ഫ്‌ലക്‌സ് സ്ഥാപിച്ചിരുന്നു.