കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ വിചാരണ തടസ്സപ്പെട്ടു. ജൂലൈ 29 വരെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സി.ബി.ഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
കേസിലെ ഒന്നാം സാക്ഷി സുരേഷ് കഴിഞ്ഞ ദിവസം പ്രതികളെ ഓര്‍മയില്ലെന്നു പറഞ്ഞ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അഞ്ചാം സാക്ഷി തങ്കമണിയുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായപ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നോട് രേഖകളില്‍ കൃത്രിമം കാണിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും
വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് സുരേഷിനെ വിസ്തരിക്കുകയും പ്രതികളെ ഓര്‍മയില്ലെന്ന് മൊഴി നല്‍കുകയുമായിരുന്നു.
സാക്ഷിമൊഴികളിലെ വൈരുദ്ധ്യം രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ പ്രത്യേക ആവശ്യത്തെ തുടര്‍ന്നാണ് കേസിന്റെ വിചാരണ മുടങ്ങിയത്.