തിരുവനന്തപുരം ;വിവാദമായ സ്വപന സുരേഷിന്റെ ശബ്ദരേഖ പ്രതി സ്വപ്നയുടേതെന്ന് സ്ഥിരീകരിക്കാതെ ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി.യുടെ റിപ്പോർട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക അന്വേഷണത്തിന് പോലീസ് ഇതുവരെ തയ്യറായിട്ടില്ല.
എന്നാൽ ശബ്ദസന്ദേശത്തിന്റെ ആധികാരികത പോലീസ് ഹൈടെക് സെൽ അന്വേഷിച്ച് കണ്ടെത്തണമെന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്. ശബ്ദത്തിന് സാമ്യമുണ്ടെങ്കിലും തന്റേതാണെന്ന് ഉറപ്പില്ലെന്ന് സ്വപ്ന പറഞ്ഞു. ശബ്ദ സന്ദേശം അട്ടക്കുളങ്ങര ജയിൽ നിന്ന് റെക്കോഡ് ചെയ്തതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.