കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗം പരിഭാഷ ചെയ്യുന്നതിനിടെ വി.ഡി. സതീശനെ ചതിച്ച് ജനങ്ങളുടെ ആരവം. ആരവത്തെ തുടര്‍ന്ന് വേദിയില്‍ പ്രസംഗം വ്യക്തമായി കേള്‍ക്കാനാവാതെ വന്നതോടെ പരിഭാഷയ്ക്കു തടസം നേരിട്ടു. രാഹുലിനു വാക്കുകള്‍ ആവര്‍ത്തിക്കേണ്ടിയും വന്നു.
തുടര്‍ന്ന് മൈക്ക് പല പല ഇടങ്ങളിലായി മാറ്റിവെച്ചിട്ടും ഫലമുണ്ടായില്ല അവസാനം സതീശന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ രാഹുല്‍ തന്നെ പ്രശ്‌നത്തിന് പ്രതിവിധി കണ്ടു പിടിച്ചു. അടുത്തേക്കു ചേര്‍ന്നുനില്‍ക്കാന്‍ സതീശനോടു പറഞ്ഞ രാഹുല്‍ തന്റെ മൈക്കുകളില്‍ ഒരെണ്ണം സതീശന് കൈമാറുകയും ചെയ്തു.
ശേഷം ബാക്കിയുള്ള പ്രസംഗം മുഴുവന്‍ വി.ഡി സതീശന്‍ രാഹുലിനൊപ്പം നിന്ന് പരിഭാഷ ചെയ്തു. അവസാനം പ്രസംഗം അവസാനിപ്പിച്ച് മടങ്ങുന്നതിന് മുമ്പ് സതീശന് ഒരു കൈയടി കൊടുക്കണമെന്നും രാഹുല്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.