ന്യൂഡല്‍ഹി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ മകന്‍ സമീര്‍ ദ്വിവേദി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് വച്ച് ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ ഇന്നാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്ഥിരീകരിച്ചത്.
‘ഇതാണ് എന്റെ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടി. ഇന്നത്തെ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ അരാഷ്ട്രീയവാദികള്‍ രാഷ്ട്രീയത്തില്‍ ചേരണം, നല്ലവരും വിദ്യാസമ്പന്നരുമായ ആളുകള്‍ രാഷ്ട്രീയത്തില്‍ ചേരണം,” സമീര്‍ ദ്വിവേദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമാണ് പ്രചോദനമായത്. അതുകൊണ്ടാണ് ബിജെപി തിരഞ്ഞെടുത്തതെന്നും സമീര്‍ ദ്വിവേദി പറഞ്ഞു.
അതേസമയം മകന്റെ പാര്‍ട്ടി അംഗത്വത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത് അവന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ജനാര്‍ദ്ദന്‍ ദ്വിവേദി പ്രതികരിച്ചു. ദശാബ്ദക്കാലത്തോളം എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ജനാര്‍ദ്ദന്‍ ദ്വിവേദി.