സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയം; ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേര്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്നലെ 77, 732 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേരാണ്. സ്‌പോട്ട് ബുക്ക് ചെയ്തവര്‍ 9690 ആണ്. അതേസമയം, ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് എഡിജിപി ഇന്ന് വിശദീകരണം നല്‍കിയേക്കും. ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന കാര്യത്തിലും എഡിജിപി ഇന്ന് മറുപടി നല്‍കും. ശബരിമലയില്‍ ദര്‍ശന സമയം നീട്ടാന്‍ കഴിയില്ല എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്.

Top