കിന്‍ഷാസാ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള പടര്‍ന്ന് പിടിക്കുന്നു. കോംഗോയില്‍ ആദ്യമായി എബോള വൈറസ് കണ്ടെത്തുന്നത് 1976ലാണ്. ഇപ്പോള്‍ 608 പേരാണ് രോഗ ലക്ഷണങ്ങളോടെ കോംഗോയില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇതില്‍ 560 പേര്‍ക്ക് ആരോഗ്യ മേഖല രോഗം സ്ഥീരികരിച്ച് കഴിഞ്ഞു. 1976ന് ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് എബോള കോംഗോയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 27 നവജാത ശിശുക്കള്‍ക്കാണ് എബോള സ്ഥിരീകരിച്ചത്. ഇതില്‍ 21 കുഞ്ഞുങ്ങള്‍ മരിച്ചു. 207 പേര്‍ എബോളയെ അതിജീവിച്ചു. അതേ സമയം 368 പേരാണ് രോഗലക്ഷണങ്ങളോടെ മരിച്ചത്. പനി, തളര്‍ച്ച, പേശി വേദന, തൊണ്ട വേദന, ഛര്‍ദ്ദി, വയറിളക്കം, രക്തസ്രാവം തുടങ്ങിയവയാണ് എബോളയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നത്. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ മുന്‍ കരുതല്‍ എടുക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.