കോംഗോയില്‍ എബോള വൈറസ് പടരുന്നു ; മരണം ആയിരം കടന്നു

കോംഗോ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് പടരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 1,008 ആയി. രജിസ്റ്റര്‍ ചെയ്യപ്പെട്ട 1510 കേസുകളില്‍ നാനൂറുപേരെ നിലവില്‍ ഇതുവരെ രക്ഷിക്കാനായിട്ടുണ്ട്.

ഒരാഴ്ചക്കുള്ളിലാണ് ഇതില്‍ 126 പേരെ വൈറസ് ബാധിച്ചത്. ഇത് ഏറ്റവും ഗുരുതരമായ അവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എബോളയെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന കോംഗോയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുന്നുണ്ട്. പത്തുലക്ഷത്തോളം പേര്‍ക്ക് ഇതു വരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

വന്യമൃഗങ്ങളില്‍ നിന്നാണ് ഇതു മനുഷ്യരിലേക്കു പടരുന്നത്. പനി, കടുത്ത തലവേദന തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍.

Top