കോംഗോ: പൊലീസ് അതിക്രമത്തില്‍ കോംഗോയില്‍ കഴിഞ്ഞ മാസം 48 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട്. പ്രസിഡന്റ് ജോസഫ് കബില അധികാരത്തില്‍ തുടരുന്നതിനെതിരെ പ്രതിഷേധിച്ചവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായില്ല
പ്രസിഡന്റ് ജോസഫ് കപിലയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. ഇതിനിടെയാണ് കഴിഞ്ഞ മാസം പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് യുഎന്‍ പുറത്തുവിട്ടത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരു സാധാരണക്കാരനും നാല് പൊലീസുകാരും ഉള്‍പ്പെടുന്നു.
2011 ലെ പൊതു തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെക്കാള്‍ രൂക്ഷമാണ് 2016 ലെ സ്ഥിതിയെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.
വരുന്ന ഡിംസബറോടെ കപിലയുടെ കാലവധി അവസാനിക്കും. കോംഗോ ഭരണഘടന പ്രകാരം കപിലക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഈ പശ്ചാത്തലത്തില്‍ അധികാരത്തില്‍ തുടരാനായി മനപൂര്‍വം തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം.