കിന്‍ഷാസ: കോംഗോയുടെ കിഴക്കന്‍ മേഖലയായ ഗോമയില്‍ നടന്ന അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ 15 മരണം. കോംഗോയുടെ വടക്കുഭാഗത്തെ നൈരു ഗോംഗോ എന്ന അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ലാവ ഒഴുകിത്തുടങ്ങിയതോടെ ആളുകള്‍ പലായനം തുടങ്ങിയിരുന്നെങ്കിലും ലാവയില്‍പെട്ട് പലര്‍ക്കും ജീവന്‍ നഷ്ടമായി.
അഞ്ഞൂറോളം വീടുകളും അപകടത്തില്‍പ്പെട്ട് നശിച്ചിട്ടുണ്ട്. 170 ഓളം കുട്ടികളെ കാണാതായതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെയോടെ അഗ്‌നിപര്‍വ്വതം പൊട്ടാന്‍ തുടങ്ങിയിരുന്നെങ്കിലും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ലാവ പൊട്ടി നഗരങ്ങളിലേക്ക് ഒഴികിയെത്താന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് നിന്നും പലായനം ചെയ്യുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.