ഭക്ഷണ വിതരണത്തിനിടെ വെടിവെപ്പ് ; റുവാണ്ടയില്‍ അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു

comgo1

കിഗലി: അഭയാര്‍ഥി ക്യാമ്പിലെ ഭക്ഷണ വിതരണത്തിനിടെയുണ്ടായ പ്രതിഷേധത്തില്‍ റുവാണ്ട പോലീസ് നടത്തിയ വെടിവെപ്പില്‍ പതിനൊന്നു കോംഗോ അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎന്നിന്റെ ഔദ്യോഗിക വൃത്തമാണ് ഇക്കാര്യം അറിയിച്ചത്.

പടിഞ്ഞാറന്‍ റുവാണ്ടയിലെ കിസിബ അഭയാര്‍ഥി ക്യാമ്പിലാണ് അക്രമം നടന്നതെന്ന് യുഎന്‍ എജന്‍സി അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റുവാണ്ട അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ആക്രമണത്തില്‍ പതിനൊന്നു പേരല്ല അഞ്ചു പേരാണ് കൊല്ലപ്പെട്ടതെന്നും റുവാണ്ട പൊലീസ് അധികൃതര്‍ അറിയിച്ചു.

congo

കൂര്‍ത്ത കല്ലുകളും, ഇരുമ്പു വടികളുപയോഗിച്ച് ആക്രമണം അഴിച്ചു വിട്ടതിനെ തുടര്‍ന്നാണ് പൊലീസ് തിരിച്ചടിച്ചതെന്നും, അഭയാര്‍ഥികള്‍ നടത്തിയ കല്ലേറില്‍ ഏഴു പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

17,000-ത്തിലധികം അഭയാര്‍ഥികളാണ് റുവാണ്ടയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നതെന്ന് യുഎന്‍ അധികൃതര്‍ അറിയിച്ചു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊ അടിസ്ഥാന സൗകര്യങ്ങളോ അഭയാര്‍ഥി കാമ്പില്‍ ലഭ്യമല്ലെന്നാരോപിച്ചാണ് അഭയാര്‍ഥികളിലെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

congo32

ഇതിനിടെ അഭയാര്‍ഥികളില്‍ ചിലര്‍ നടത്തിയ കല്ലേറു മൂലമാണ് പൊലീസ് അഭയാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇവരെ പുരധിവസിപ്പാക്കാനുള്ള നടപടി ഇതുവരെ സര്‍ക്കാര്‍ സ്വീകരിക്കാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്.

Top