പാനൂര്‍: വിദേശത്തു നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അനുമോദിച്ചു. ഈസ്റ്റ് മൊകേരി മേഖല പ്രസിഡന്റ് അഭിനവിനും സെക്രട്ടറി ഷിനന്റു കോട്ടായിക്കും സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രന്‍ ഉപഹാരം നല്‍കി.
ക്വാറന്റീനില്‍ കഴിയുന്ന യുവാവിനെ കഴിഞ്ഞ ദിവസം ആത്മഹത്യാ ശ്രമത്തിനിടയില്‍ നിന്ന് രക്ഷപ്പെടുത്തി കൃത്രിമ ശ്വാസം നല്‍കി പൊലീസിന്റെ സഹായത്തോടെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ യുവാവിന്റെ നില അതീവ ഗുരുതരമായിരുന്നു.
അനുമോദന ചടങ്ങില്‍ എ പ്രദീപന്‍ അധ്യക്ഷനായി. സിപിഐഎം മൊകേരി ലോക്കല്‍ സെക്രട്ടറി ടി പി രാജന്‍, ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി പി പ്രഗീഷ്, സെക്രട്ടറി കെ ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.