കിളിമാനൂർ : പള്ളിക്കൽ പഞ്ചായത്തിൽ വോട്ടർമാർക്ക് പണം കൊടുത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമം. പണം വിതരണം ചെയ്യാനെത്തിയ നാല് കോൺഗ്രസ് പ്രവർത്തകരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പണവുമായി എത്തിയ ഒരാൾ ഓടിരക്ഷപ്പെട്ടു. പള്ളിക്കൽ പഞ്ചായത്തിലെ പ്ലാച്ചിവിള 12ആം വാർഡിലാണ് സംഭവം ഉണ്ടായത്.
കോൺഗ്രസ് പ്രവർത്തകരായ റാഫി നൂർമഹൽ പള്ളിക്കൽ, ഷംസുദ്ദീൻ താഴെവിളയിൽവീട്, സാബു വിളയിൽവീട്, ഷാജഹാൻ എസ് എ മൻസിൽ വേളാക്കട എന്നിവരെയാണ് പിടികൂടിയത്. റാഫി,ഷംസുദ്ദീൻ , സാബു എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പണം കൈപ്പറ്റിയവർ വരണാധികാരിക്ക് മൊഴി നല്കിയിട്ടുണ്ട്. പള്ളിക്കൽ പഞ്ചായത്തിൽ കോൺഗ്രസ് പലവാർഡുകളിലും പണകൊഴുപ്പ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് നേതാക്കൾ പരാതിപ്പെട്ടു.