ന്യൂഡല്‍ഹി: ലോക്സഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി കൊണ്ട് ശശി തരൂരിനെ നിയമിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു.
രാജസ്ഥന്‍, പഞ്ചാബ് പിസിസിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്, പഞ്ചാബ് പിസിസി പ്രസിഡന്റ് സുനില്‍ ഝക്കര്‍ എന്നിവര്‍ തരൂരിനെ ലോക്സഭ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ടത്.
അധിര്‍ രഞ്ജന്‍ ചൗധരി പരാജയമാണെന്നും ശശി തരൂരാണ് സ്ഥാനത്തിന് കൂടുതല്‍ യോഗ്യനെന്നും ഇരുവരും വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ അപക്വമായ പരാമര്‍ശത്തിലൂടെ അധിര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.