കായംകുളം: ഗാന്ധിവധം പുനരാവിഷ്‌കരിച്ച് വിവാദം സൃഷ്ടിച്ച ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ഷാകൂന്‍ പാണ്ഡെയുടെ കോലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. കായംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.
മാപ്പ് അര്‍ഹിക്കാത്ത മഹാപാതകം ചെയ്ത പാണ്ഡെയെ പിടികൂടി രാജ്യദ്യോഹ കുറ്റംചുമത്തി കല്‍ തുറങ്കിലടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.
ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഹിന്ദുമഹാസഭ ചെയ്ത പ്രവര്‍ത്തി ഞെട്ടലോടെയാണ് രാജ്യം നോക്കിക്കണ്ടത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ ചിത്രത്തിന് നേര്‍ക്ക് നിറയൊഴിച്ചത്. ഈ സംഭവത്തില്‍ നിരവധി പ്രമുഖര്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്