ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെതിരെ കോണ്‍ഗ്രസ്. പീയുഷിന്റെ ഭാര്യ സീമ ഗോയലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 10 വര്‍ഷം കൊണ്ട് 3000 ഇരട്ടി വളര്‍ന്നെന്ന് കോണ്‍ഗ്രസ് വക്താവ് പവര്‍ ഖേര ആരോപിച്ചു. മാത്രമല്ല, ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 650 കോടി രൂപ വായ്പ എടുത്ത് തിരിച്ചടക്കാത്ത ഷിര്‍ദി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉടമകളായ രാകേഷ് അഗര്‍വാളും മുകേഷ് ബല്‍സാലുമായി നല്ല ബന്ധമാണ് പീയുഷ് ഗോയലിനുള്ളതെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി.
എന്നാല്‍ കോണ്‍ഗ്രസ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി. ഈ ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെയും അവരുടെ നേതാക്കളുടെയും വന്‍കിട അഴിമതികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനാണെന്നും ബി.ജെ.പി പറഞ്ഞു.