ന്യൂഡല്‍ഹി : മുത്തലാഖ് ബില്‍ ചര്‍ച്ചചെയ്യുന്നത് ലോക്‌സഭ 27ലേക്ക് മാറ്റി. വിശദമായ ചര്‍ച്ച ആവശ്യമായതിനാല്‍ ബില്‍ പരിഗണിക്കുന്നത് മാറ്റണമെന്ന് കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭ്യര്‍ഥിച്ചിരുന്നു.
സഭയുടെ അഭിപ്രായം തേടിയശേഷം സ്പീക്കര്‍ സുമിത്ര മഹാജന്‍ ബില്‍ പരിഗണിക്കുന്നത് 27ലേക്ക് മാറ്റി.
മുത്തലാഖ് ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും പിന്നീട് രാജ്യസഭയില്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ മുത്തലാഖ് ശിക്ഷാര്‍ഹമാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു. ഓര്‍ഡിനന്‍സിനു പകരമായുള്ള ബില്ലാണ് ഇപ്പോള്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്.