ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് സുരേഷ് പ്രഭു

ന്യൂഡല്‍ഹി: വിശാഖപട്ടണത്തെ വിമാനത്താവളത്തില്‍ വെച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിലെ കാന്റീന്‍ ജീവനക്കാരനായ ശ്രീനിവാസ വാറുവാണ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കുത്തി പരുക്കേല്‍പ്പിച്ചത്. സെല്‍ഫിയെടുക്കാനാണെന്ന് പറഞ്ഞായിരുന്നു ശ്രീനിവാസ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സമീപം എത്തിയത്. തുടര്‍ന്ന് സെല്‍ഫി എടുത്തശേഷം ഇയാള്‍ ആക്രമിക്കുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 160 സീറ്റുകളില്‍ അധികാരത്തില്‍ വരുമെന്നും ശ്രീനിവാസ പറഞ്ഞിരുന്നു.

Top