ഇടുക്കി : കൊട്ടക്കമ്പൂര്‍ വിവാദ ഭൂമി വിഷയത്തില്‍ ജോയ്‌സ് ജോര്‍ജ് എംപിക്കെതിരെ സമരത്തിനൊരുങ്ങി കോണ്‍ഗ്രസും ബിജെപിയും.
ഇരു പാര്‍ട്ടികളും എംപിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
അതേസമയം മൂന്നാറിലെ ഹര്‍ത്താലില്‍ സിപിഎമ്മുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സിപിഐ ജില്ലാ കമ്മറ്റി.
ജോയ്‌സ് ജോര്‍ജ് എം.പിയുടെ വിവാദഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെയാണ് മൂന്നാര്‍ സംരക്ഷണസമിതി എന്ന സംഘടനയുമായി സിപിഎം വീണ്ടും രംഗത്തെത്തിയത്.
ഇതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്ന് 21ന് മൂന്നാറിലെ പത്ത് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.